< Back
Sports
ലോക റാപിഡ് ചെസ് കിരീടം വിശ്വനാഥന്‍ ആനന്ദിന്Sports
ലോക റാപിഡ് ചെസ് കിരീടം വിശ്വനാഥന്‍ ആനന്ദിന്
|9 May 2018 4:04 AM IST
ആറ് വിജയങ്ങളും ഒമ്പത് സമനിലകളും അടങ്ങുന്നതാണ് ടൂര്‍ണമെന്‍റിലെ ആനന്ദിന്‍റെ പടയോട്ടം.
ലോക റാപിഡ് ചെസ് കിരീടം ഇന്ത്യയുടെ വിശ്വനാഥ് ആനന്ദ് സ്വന്തമാക്കി. റിയാദില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് കിരീടം നേടിയത്. സ്ഥിര വൈരിയായ മാഗ്നസ് കാള്‍സണെ ഒമ്പതാം റൌണ്ടില്‍ മറികടന്ന ആനന്ദ് കലാശപ്പോരില്‍ റഷ്യയുടെ വ്‍ളാഡിമിര്‍ ഫെഡൊസീവിനെ ട്രൈബ്രേക്കറിലാണ് കീഴ്പ്പെടുത്തിയത്. ആറ് വിജയങ്ങളും ഒമ്പത് സമനിലകളും അടങ്ങുന്നതാണ് ടൂര്‍ണമെന്‍റിലെ ആനന്ദിന്‍റെ പടയോട്ടം.
ഇത് രണ്ടാം തവണയാണ് റാപിഡ് ചെസില്‍ ആനന്ദ് കിരീടം ചൂടുന്നത്. 2003ല്‍ വ്ളാഡിമിര്‍ ക്രാംനികിനെ കീഴടക്കിയായിരുന്നു പ്രഥമ കിരീടം.