< Back
Sports
നൂറടിച്ചിട്ടും ആഘോഷിക്കാത്തതിന് കാരണം വ്യക്തമാക്കി രോഹിത് ശര്‍മനൂറടിച്ചിട്ടും ആഘോഷിക്കാത്തതിന് കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
Sports

നൂറടിച്ചിട്ടും ആഘോഷിക്കാത്തതിന് കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

admin
|
8 May 2018 1:00 PM IST

രഹാനെ ഓടിയടുക്കുമ്പോഴും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഇളകാതെ നിലകൊള്ളുകയായിരുന്നു പതിവ് അലസ ഭാവത്തില്‍ രോഹിത്.

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ മോശം പ്രകടനങ്ങള്‍ക്ക് കരുത്തേറിയ ശതകം കൊണ്ട് മറുകുറി കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ. അഞ്ചാം ഏകദിനത്തില്‍ ശതകം നേടിയിട്ടും ആഹ്ളാദ പ്രകടനം ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാന്‍. കൊഹ്‍ലിയെയും അജിങ്ക്യ രഹാനയുടെയും റണ്‍ ഔട്ടുകളില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചതാണ് ആഹ്ളാദ പ്രകടനം ഉപേക്ഷിക്കാന്‍ രോഹിതിനെ പ്രേരിപ്പിച്ചത്.

കൊഹ്‍ലിയുടെ റണ്‍ ഔട്ട് ഇല്ലാത്ത റണ്ണിനു വേണ്ടിയുള്ള ഓട്ടത്തിനിടെയായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാമെങ്കിലും രഹാനെയുടെ റണ്‍ ഔട്ടില്‍ കലാശിച്ച തന്‍‌റെ അനങ്ങാപ്പാറ നയം ക്രിക്കറ്റ് ലോകം അത്ര പെട്ടെന്ന് മറക്കാനിടയില്ലെന്ന് മറ്റാരെക്കാളും നന്നായി രോഹിത് മനസിലാക്കുന്നുണ്ടാകും. രഹാനെ ഓടിയടുക്കുമ്പോഴും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഇളകാതെ നിലകൊള്ളുകയായിരുന്നു പതിവ് അലസ ഭാവത്തില്‍ രോഹിത്.

രണ്ട് പേരാണ് അതിന് മുമ്പ് റണ്‍ ഔട്ടായത്. അതിനാല്‍ തന്നെ ആ സമയം ആഹ്ളാദത്തിന്‍റേതായിരുന്നില്ല. സന്ദര്‍ഭവും ഇത്തരം അവസരങ്ങളില്‍ പരമപ്രധാനമാണ്. ഇന്നിങ്സ് തുടരുകയായിരുന്നു മനസില്‍. ആഹ്ളാദ പ്രകടനം ആ സമയത്ത് എന്‍റെ മനസിലുണ്ടായിരുന്നില്ല - രോഹിത് പറഞ്ഞു.

Similar Posts