< Back
Sports
Sports
കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ ഗാനവുമായി ആരാധകര്‍
|9 May 2018 1:22 PM IST
കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍ ചേര്‍ന്നൊരുക്കിയ ഗാനം തരംഗമാകുന്നു
കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാന്‍ ഒരു കൂട്ടം ഫുട്ബോള്‍ ആരാധകര്‍ ചേര്‍ന്നൊരുക്കിയ ഗാനം തരംഗമാകുന്നു. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും 25,000ത്തോളം പേരാണ് വീഡിയോ കണ്ടത്.
മഞ്ഞപ്പടയും ബിസ്മിയും ചേര്‍ന്നാണ് രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത്. ക്ലൂലെസ് എന്‍ട്രി ഫിലിംസാണ് നിര്‍മാണം. ആദര്‍ശാണ് സംവിധായകന്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് നിഖില്‍ തോമസ് ഈണം നല്‍കിയിരിക്കുന്നു. ശബരീഷ് വര്‍മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീരാം നമ്പ്യാരാണ് ഛായാഗ്രാഹകന്‍.