< Back
Sports
സന്തോഷ് ട്രോഫി: പരിശീലന മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയംസന്തോഷ് ട്രോഫി: പരിശീലന മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
Sports

സന്തോഷ് ട്രോഫി: പരിശീലന മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

Khasida
|
9 May 2018 5:07 PM IST

ഏകപക്ഷീയമായ എട്ടു ഗോളിന് ആര്‍മി ഇലവനെ തകര്‍ത്തു

പരീശീലന മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളം സന്തോഷ് ട്രോഫിക്കൊരുങ്ങി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍മി ഇലവന്‍ കണ്ണൂരിനെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം കരുത്ത് പരീക്ഷിച്ചത്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് നേടിയ സന്തോഷ് ട്രോഫി കോഴിക്കോടിന്റെ മണ്ണില്‍ തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ടീം. യുവത്വത്തിന്റെ കരുത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലന മത്സരത്തിനിറങ്ങിയ കേരളം മികച്ച ഒത്തിണക്കം കാട്ടി. എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് ആര്‍മി ഇലവന്‍ കണ്ണൂരിനെ തകര്‍ത്തത്. രാഹുലും മുഹമ്മദ് പറക്കോട്ടിലും രണ്ടു ഗോള്‍ വീതം നേടി.

കളിയുടെ മൂന്നാം മിനുറ്റില്‍ മുഹമ്മദ് സഹലിലൂടെയായിരുന്നു ആദ്യ ഗോള്‍. ആദ്യപകുതിയില്‍ മൂന്നു ഗോള്‍ നേടിയ കേരളം രണ്ടാം പകുതിയില്‍ അഞ്ചു ഗോളടിച്ച് കരുത്ത് കാട്ടി. മികച്ച കളി ഇക്കുറി കാഴ്ച വെക്കാന്‍ സാധിക്കുമെന്നായിരുന്നു കളിക്കു ശേഷം ക്യാപ്റ്റന്‍ ഉസ്മാന്റെ പ്രതികരണം.

ഈ മാസം അഞ്ചു മുതല്‍ പത്തു വരെയാണ് സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരങ്ങള്‍ കോഴിക്കോട് നടക്കുന്നത്.

Related Tags :
Similar Posts