< Back
Sports
കൊഹ്‍ലി ഷോയെ പുകഴ്ത്തി ആസ്ത്രേലിയകൊഹ്‍ലി ഷോയെ പുകഴ്ത്തി ആസ്ത്രേലിയ
Sports

കൊഹ്‍ലി ഷോയെ പുകഴ്ത്തി ആസ്ത്രേലിയ

admin
|
10 May 2018 2:08 AM IST

വിരാട് കൊഹ്‍ലിയെ പോലൊരു പ്രതിഭ ഇന്ന് ക്രിക്കറ്റിലില്ലെന്ന് നിസംശയം പറയാമെന്ന് പ്രസിദ്ധ കമന്‍റേറ്ററായ ബെന്‍ ഹോണ്‍

ട്വന്‍‌റി20 ലോകകപ്പിലെ ഓസീസ് സ്വപ്നങ്ങളെ ഒറ്റയാന്‍ പോരാട്ടത്തിലൂടെ തല്ലിപരത്തിയ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‍ലിക്ക് ആശംസകള്‍ ചൊരിഞ്ഞ് ഓസീസ് മാധ്യമങ്ങളും കമന്‍റേറ്റര്‍മാരും. വിരാട് ഷോ എന്ന ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്‍റെ വിശേഷണം തീര്‍ത്തും അനുചിതമാണെന്ന് ദ സിഡ്നി മോണിങ് ഹെറാള്‍ഡിലെ ലേഖനത്തില്‍ ക്രിസ് ബാരറ്റ് പറഞ്ഞു. ഏകാംഗ സേനാനിയുടെ ജയമെന്നാണ് ഇന്ത്യന്‍ ജയത്തെ ദ ഡെയ്‍ലി ടെലഗ്രാഫ് വിശേഷിപ്പിച്ചത്. വിരാട് കൊഹ്‍ലിയെ പോലൊരു പ്രതിഭ ഇന്ന് ക്രിക്കറ്റിലില്ലെന്ന് നിസംശയം പറയാമെന്ന് പ്രസിദ്ധ കമന്‍റേറ്ററായ ബെന്‍ ഹോണ്‍ പോഡ്കാസ്റ്റില്‍ വ്യക്തമാക്കി. ‌‌

എന്തൊരു മഹത്തായ ഇന്നിങ്സ്, ജയത്തില്‍ ഇന്ത്യക്കെന്‍റെ അഭിനന്ദനങ്ങള്‍ എന്നാണ് സ്പിന്‍ മാന്ത്രികന്‍ ഷെയിന്‍ വോണ്‍ ട്വീറ്റ് ചെയ്തത്. വിരാടിന്‍റെ ക്ലാസിക് പ്രകടനമെന്ന് മുന്‍ ഓസീസ് നായകന്‍ ക്ലാര്‍ക്കും ട്വിറ്ററിലൂടെ അഭിപ്രായം പങ്കിട്ടു.

Similar Posts