< Back
Sports
ശ്രീശാന്തിന്‍റേത് നാടകമായിരുന്നുവെന്ന് ഹര്‍ഭജന്‍ശ്രീശാന്തിന്‍റേത് നാടകമായിരുന്നുവെന്ന് ഹര്‍ഭജന്‍
Sports

ശ്രീശാന്തിന്‍റേത് നാടകമായിരുന്നുവെന്ന് ഹര്‍ഭജന്‍

admin
|
9 May 2018 12:33 PM IST

ഞാന്‍ ആഞ്ഞടിച്ചപോലെയാണ് ശ്രീശാന്ത് അന്ന് പൊട്ടിക്കരഞ്ഞത്. എന്നാല്‍ ശരിക്കും അതായിരുന്നില്ല സംഭവം. എന്നാല്‍ തെറ്റ് എന്‍റേതാണെന്ന് ആരും

2008ല്‍ ആദ്യ ഐപിഎല്ലിനിടെ ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയതും നിര്‍ത്താതെ കരഞ്ഞ ശ്രീയെ സഹകളിക്കാര്‍ ചേര്‍ന്ന് ആശ്വസിപ്പിക്കുന്നതും ഐപിഎല്ലിനെ സംബന്ധിച്ച മറക്കാത്ത ഓര്‍മ്മകളുടെ ഭാഗമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവം ഓര്‍ത്തെടുക്കുമ്പോള്‍ ഹര്‍ഭജന്‍ സിങിന് പറയാനുളളത് തനിക്ക് തെറ്റുപറ്റിയെന്നും എന്നാല്‍ ശ്രീശാന്തിന്‍റേത് തികച്ചും നാടകമായിരുന്നുവെന്നുമാണ്. ഇന്ത്യ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയിലാണ് ശ്രീശാന്തിനെതിരെ ഹര്‍ഭജന്‍ ആഞ്ഞടിച്ചത്.

ശ്രീശാന്തിന്‍റെ ഭാഗത്തു നിന്നുള്ള നാടകമായിരുന്നു അത്. കളത്തില്‍ സംഭവിച്ചത് എന്‍റെ പിഴവാണ്. ജീവിതത്തില്‍ പറ്റിയ പല തെറ്റുകളില്‍ ഒന്നാണ് അതെന്നും ഒരു പാഠം ഉള്‍കൊണ്ടെന്നും പിന്നീട് പലപ്പോഴും ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞാന്‍ ആഞ്ഞടിച്ചപോലെയാണ് ശ്രീശാന്ത് അന്ന് പൊട്ടിക്കരഞ്ഞത്. എന്നാല്‍ ശരിക്കും അതായിരുന്നില്ല സംഭവം. എന്നാല്‍ തെറ്റ് എന്‍റേതാണെന്ന് ആരും പറയുന്ന ഒരു സന്ദര്‍ഭമായിരുന്നു അത്. അത് എന്‍റെ തെറ്റായിരുന്നുവെന്നും ചെയ്യരുതായിരുന്നുവെന്നും വീണ്ടും ആവര്‍ത്തിക്കാന്‍ എനിക്ക് മടിയില്ല - ഭാജി പറഞ്ഞു.

Similar Posts