< Back
Sports
റെയ്നയുടെ കാത്തിരിപ്പ് നീളുംറെയ്നയുടെ കാത്തിരിപ്പ് നീളും
Sports

റെയ്നയുടെ കാത്തിരിപ്പ് നീളും

Damodaran
|
10 May 2018 8:13 PM IST

എന്നാല്‍ കായികക്ഷമത വീണ്ടെടുക്കാന്‍ റെയ്നക്ക് കൂടുതല്‍ സമയം നല്‍കാനാണ് തീരുമാനമെന്നും പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍

ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയ മധ്യനിര ബാറ്റ്സ്മാന്‍ സുരേഷ് റെയ്നക്ക് ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനവും നഷ്ടമാകും. വൈറല്‍ പനിയെ തുടര്‍ന്ന് ഒന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന റെയ്ന പൂര്‍ണ ആരോഗ്യം വീണ്ടെടുത്തില്ലെന്നും അതിനാല്‍ തന്നെ രണ്ടാം ഏകദിനത്തിലും കളംപിടിക്കില്ലെന്നും ബിസിസിഐ അറിയിച്ചു..

നാളെ നടക്കുന്ന ഏകദിനത്തിന് മുന്നോടിയായി നടന്ന ഇന്ത്യന്‍ ടീമിന്‍റെ പരിശീലനത്തില്‍ റെയ്നയും പങ്കെടുത്തിരുന്നു. ഇതോടെ താരത്തിനെ രണ്ടാം മത്സരത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി, എന്നാല്‍ കായികക്ഷമത വീണ്ടെടുക്കാന്‍ റെയ്നക്ക് കൂടുതല്‍ സമയം നല്‍കാനാണ് തീരുമാനമെന്നും പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Related Tags :
Similar Posts