< Back
Sports
ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്‍റി20 മത്സരം നവംബര്‍ ഏഴിന് തിരുവനന്തപുരത്ത്Sports
ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്‍റി20 മത്സരം നവംബര്‍ ഏഴിന് തിരുവനന്തപുരത്ത്
|12 May 2018 4:20 AM IST
തിരുവനന്തപുരത്തിന് പുറമേ ഗുവഹാത്തിയും പുതിയ വേദികളുടെ പട്ടികയില്‍ ഇടം കണ്ടെത്തി. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ്
ആസ്ത്രേലിയ, ന്യൂസിലന്‍ഡ് ടീമുകളുടെ ഇന്ത്യ പര്യടനത്തിനുള്ള മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പട്ടികയില്‍ ഇടംകണ്ടെത്തി. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരമാകും നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുക. തിരുവനന്തപുരത്തിന് പുറമേ ഗുവഹാത്തിയും പുതിയ വേദികളുടെ പട്ടികയില്‍ ഇടം കണ്ടെത്തി. മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി20 പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഗുവഹാത്തിയില്‍ നടക്കുക.