< Back
Sports
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക്  ജയംദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം
Sports

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം

Jaisy
|
11 May 2018 7:22 AM IST

ജയത്തോടെ ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം. ജയത്തോടെ ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. ശിഖര്‍ ധവാന്റെയും സുരേഷ് റെയ്നയുടെയും പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ നിര്‍ണായകമാക്കിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധവാന്റേയും സുരേഷ് റെയ്നയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 172 റണ്‍സ് പടുത്തുയര്‍ത്തിയത്.

ശിഖര്‍ ധവാന്‍ 47 റണ്‍സും സുരേഷ് റെയ്ന 43 റണ്‍സുമെടുത്തു. പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്ന വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് 11 റണ്‍സാണ് ഭുവനേശ്വര്‍ വിട്ടുനല്‍കിയത്.

Similar Posts