< Back
Sports
യുവിയുടെ അഭാവം കനത്ത പ്രഹരമാണെന്ന് ശാസ്ത്രിയുവിയുടെ അഭാവം കനത്ത പ്രഹരമാണെന്ന് ശാസ്ത്രി
Sports

യുവിയുടെ അഭാവം കനത്ത പ്രഹരമാണെന്ന് ശാസ്ത്രി

admin
|
12 May 2018 8:46 PM IST

ഇന്ത്യ തങ്ങളുടെ കഴിവിന്‍റെ 70 ശതമാനം മാത്രമെ ഇതുവരെ പുറച്ചെടുത്തിട്ടുള്ളുവെന്നാണ് തന്‍റെ വിലയിരുത്തലെന്നും അവശേഷിക്കുന്ന 30 ശതമാനം ....

ട്വന്‍റി20 ലോകകപ്പില്‍ മധ്യനിര താരം യുവരാജ് സിങിന് ഇനി കളിക്കാനാകില്ലെന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണെന്ന് ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഓസീസിനെതിരായ മത്സരത്തില്‍ എതിരാളികള്‍ 200 റണ്‍സ് എന്ന വലിയ ലക്ഷ്യത്തിലേക്ക് കുതിക്കുമെന്ന ഭീതി ഉയര്‍ന്ന ഘട്ടത്തില്‍ യുവി എറിഞ്ഞ മൂന്ന് ഓവറുകള്‍ ടീമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു.

ടീം ഇന്ത്യ തങ്ങളുടെ കഴിവിന്‍റെ 70 ശതമാനം മാത്രമെ ഇതുവരെ പുറച്ചെടുത്തിട്ടുള്ളുവെന്നാണ് തന്‍റെ വിലയിരുത്തലെന്നും അവശേഷിക്കുന്ന 30 ശതമാനം കൂടി നിര്‍ണായക ഘട്ടത്തില്‍ പുറത്തെടുക്കാന്‍ ടീം സജ്ജമാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Similar Posts