< Back
Sports
ബാറ്റിങിനിടെ ഓട്ടോഗ്രാഫ് ഒപ്പിട്ട് ധോണിബാറ്റിങിനിടെ ഓട്ടോഗ്രാഫ് ഒപ്പിട്ട് ധോണി
Sports

ബാറ്റിങിനിടെ ഓട്ടോഗ്രാഫ് ഒപ്പിട്ട് ധോണി

admin
|
12 May 2018 10:25 PM IST

വളരെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഝാര്‍ഖണ്ഡ് എളുപ്പത്തില്‍ ഇത് മറികടന്ന് സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ധോണിയുടെ ബാറ്റില്‍ നിന്നും ഒരു സിക്സറിന്‍റെ രൂപത്തിലാണ് വിജയ റണ്‍ പിറന്നതെന്നത്

ഇന്ത്യന്‍ നായക പദവി ഒഴിഞ്ഞെങ്കിലും മഹേന്ദ്ര സിങ് ധോണി കളത്തിലുണ്ടെങ്കില്‍ അത് കാണികള്‍ക്കൊരു ആനന്ദമാണ്. വിധര്‍ഭക്കെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഝാര്‍ഖണ്ഡിനായി ബാറ്റിങിനിടെ അടുത്തോടിയെത്തിയ ഒരു ആരാധകന് വേണ്ടിയിരുന്നത് ധോണിയുടെ ഓട്ടോഗ്രാഫാണ്. നോണ്‍ സ്ട്രൈക്ക് എന്‍ഡിലായിരുന്നു ധോണി ഈ ആവശ്യത്തിന് ഏതുവിധേനയാകും പ്രതികരിക്കുക എന്ന കൌതുകത്തിലായിരുന്നു കാണികളും കളത്തിലുള്ള കളിക്കാരും. എന്നാല്‍ ഒട്ടും മടികൂടാതെ ആരാധകന്‍റെ ആവശ്യത്തിന് വഴങ്ങിയ ധോണി സ്ഥിതിഗതികള്‍ കൈവിട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കി.

വളരെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഝാര്‍ഖണ്ഡ് എളുപ്പത്തില്‍ ഇത് മറികടന്ന് സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. ധോണിയുടെ ബാറ്റില്‍ നിന്നും ഒരു സിക്സറിന്‍റെ രൂപത്തിലാണ് വിജയ റണ്‍ പിറന്നതെന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടിമധുരമായി മാറി.

Similar Posts