< Back
Sports
ഷറപ്പോവ; ഫ്രഞ്ച് ഓപ്പണിന്റെ നഷ്ടംഷറപ്പോവ; ഫ്രഞ്ച് ഓപ്പണിന്റെ നഷ്ടം
Sports

ഷറപ്പോവ; ഫ്രഞ്ച് ഓപ്പണിന്റെ നഷ്ടം

admin
|
12 May 2018 8:10 AM IST

രണ്ട് മാസം മുമ്പാണ് നിരോധിത മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരിയ ഷറപ്പോവക്ക് വിലക്കേര്‍പ്പെടുത്തിയത്.

രണ്ട് മാസം മുമ്പാണ് നിരോധിത മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മരിയ ഷറപ്പോവക്ക് വിലക്കേര്‍പ്പെടുത്തിയത്. 2006 മുതല്‍ ഷറപോവ ഉപയോഗിക്കുന്ന മെല്‍ഡോണിയം എന്ന മരുന്നും ഈ വര്‍ഷം പുതുക്കിയ പട്ടികയില്‍ ഇടംപിടിച്ചു. ഇക്കാര്യമറിയാതെ ആസ്ട്രേലിയന്‍ ഓപണിന് തൊട്ടുമുമ്പായി മെല്‍ഡോണിയം ഉപയോഗിച്ചതാണ് റഷ്യന്‍ സുന്ദരിയുടെ കരിയര്‍ വെട്ടിലാക്കിയത്.

ഒരേ സമയം കളിമണ്‍ കോര്‍ട്ടിലും, പുല്‍ കോര്‍ട്ടിലും മരിയ ചരിത്രം സൃഷ്ടിച്ചു. ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, ആസ്ത്രേലിയന്‍ ഓപ്പണ്‍, യുഎസ് ഓപ്പണ്‍. നാല് ഗ്രാന്റ്സ്ലാമുകളും ഷറപ്പോവയുടെ ശേഖരത്തിലുണ്ട് . ആകെയുള്ള അഞ്ച് ഗ്രാന്റ്സ്ലാമുകളില്‍ രണ്ടും പാരിസിലെ കളിമണ്‍ കോര്‍ട്ടില്‍ നിന്നാണ്. ഒരു തവണ റണ്ണറപ്പായപ്പോള്‍ ഒരു തവണ സെമി ഫൈനലിലെത്തി.

നാലാം വയസ്സില്‍ റാക്കറ്റ് കയ്യിലെടുത്തതാണ് ഷറപ്പോവ. 5ാം വയസ്സില്‍ ജൂനിയര്‍ ജൂനിയര്‍ ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ഷിപ്പുകളിലൂടെ അരങ്ങേറ്റം .2003 മുതലാണ് സീനിയര്‍ വിഭാഗത്തില്‍ കളിച്ചുതുടങ്ങുന്നത്. ആസ്ട്രേലിയന്‍, ഫ്രഞ്ച് ഓപണില്‍ ഒന്നാം റൗണ്ടില്‍ പുറത്തായെങ്കിലും വിംബ്ള്‍ഡണില്‍ നാലാമതത്തെി ശ്രദ്ധനേടി.അടുത്ത വര്‍ഷം വിംബ്ള്‍ഡണില്‍ കിരീടവുമണിഞ്ഞു. കളിക്കായതോടെ ഇരുപത്തിനാലാം റാങ്കിലേക്ക് നീങ്ങിയ ഷറപോവ 35 ഡബ്ള്യു.ടി.എ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ടു.വിലക്കിന് മേലെയുള്ള അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വാദം കേള്‍ക്കല്‍ ഇപ്പോള്‍ നടക്കുകയാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ടെന്നിസ് മതിയാക്കുമെന്നാണ് ഷറപ്പോവ പറയുന്നത്. അങ്ങനെയെങ്കില്‍ നഷ്ടം ടെന്നിസിന് ആകെയാകും.

Similar Posts