< Back
Sports
അശ്വിനെ പരിഹസിച്ച ഹര്‍ഭജന് മറുപടിയുമായി കോഹ്‍ലിഅശ്വിനെ പരിഹസിച്ച ഹര്‍ഭജന് മറുപടിയുമായി കോഹ്‍ലി
Sports

അശ്വിനെ പരിഹസിച്ച ഹര്‍ഭജന് മറുപടിയുമായി കോഹ്‍ലി

Ubaid
|
13 May 2018 9:58 AM IST

എത്ര ടേണിംഗ് പിച്ച് ആയാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്നായിരുന്നു കോഹ്‍ലി പ്രതികരിച്ചത്


രവിചന്ദ്ര അശ്വിനെ പരിഹസിച്ച് ട്വീറ്റിട്ട ഹര്‍ഭജന്‍ സിങ്ങിന് മറുപടിയുമായി നായകന്‍ വിരാട് കോഹ്‍ലി. എത്ര ടേണിങ് പിച്ചായാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്ന് കോഹ്‍ലി പ്രതികരിച്ചു. ഇന്ത്യന്‍ ബൌളര്‍ മാരുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോഹ്‍ലി പറഞ്ഞു

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ‍ താരമായ അശ്വിനെ ക്രിക്കറ്റ് താരങ്ങളും ആരാധകരും പുകഴ്ത്തുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ് വന്നത്. അശ്വിനെ പരിഹസിക്കുന്ന രീതിയിലായിരുന്നു ഹര്‍ഭജന്‍റെ ട്വീറ്റ്. സ്പിന്നിനെ തുണയ്ക്കുന്ന ഇത്തരം പിച്ചുകള്‍ തുടക്കത്തില്‍ ലഭിച്ചിരുന്നെങ്കില്‍ തന്റെയും കുംബ്ലെയുടേയും വിക്കറ്റ് നേട്ടം മികച്ചതാകുമെന്നായിരുന്നു ഹര്‍ഭജന്‍ കുറിച്ചത്. ട്വീറ്റ് ചര്‍ച്ചയായതോടെ ഹര്‍ഭജന് മറപടിയുമായി ക്യാപ്റ്റന്‍ കോഹ്‍ലി രംഗത്തെത്തി.

എത്ര ടേണിംഗ് പിച്ച് ആയാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്നായിരുന്നു കോഹ്‍ലി പ്രതികരിച്ചത്. ടേണിംഗ് വിക്കറ്റായാലും നിങ്ങള്‍ നന്നായി പന്തെറിഞ്ഞേ പറ്റൂ. പിച്ചിന്റെ സഹായം കണ്ടു മാത്രമല്ല പന്ത് സ്പിന്‍ ചെയ്യന്നത്. പന്തില്‌ നിങ്ങള്‍ കാട്ടുന്ന വൈവിധ്യവും തോളിന്‍റെ ഉപയോഗവും ഒക്കെ അതിന്റെ ഘടകങ്ങളാണ്. ട്വന്റി 20ലോകകപ്പില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍്‍ ഇന്ത്യയെ തകര്‍ത്തപ്പോള്‍ അവരെ പുകഴ്ത്തിയവര്‍ ഇന്ത്യന്‍ താരങ്ങളെ എഴുതിതള്ളുകയായിരുന്നു. അതെ സ്പിന്നര്‍മാരാണ് ടെസ്റ്റ് പരമ്പരയിലും ന്യൂസിലന്‍ഡിനെതിരെ കളിച്ചതെന്ന് വിമര്‍ശകര്‍ മനസിലാക്കണം. ഇന്ത്യന്‍ ബൌളര്‍മാരുടെ പ്രകടനത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കോഹ്‍ലി പറഞ്ഞു.

Similar Posts