< Back
Sports
മെസിക്ക് ഇരട്ട ഗോള്‍; ബാഴ്സലോണ ക്വാര്‍ട്ടറില്‍മെസിക്ക് ഇരട്ട ഗോള്‍; ബാഴ്സലോണ ക്വാര്‍ട്ടറില്‍
Sports

മെസിക്ക് ഇരട്ട ഗോള്‍; ബാഴ്സലോണ ക്വാര്‍ട്ടറില്‍

Sithara
|
13 May 2018 8:18 AM IST

സെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു

സെൽറ്റാ വിഗോയെ തകർത്ത് ബാഴ്സലോണ സ്പാനിഷ് കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. രണ്ടാം പാദ മത്സരത്തിൽ സെൽറ്റയെ മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് തോൽപ്പിച്ചത്. സൂപ്പർ താരം ലയണൽ മെസി രണ്ട് ഗോൾ നേടി.

ആദ്യ പാദത്തിലെ സമനിലക്ക് ബാഴ്സ സ്വന്തം തട്ടകമായ നൗ ക്യാംപിൽ കണക്ക് തീർത്തു. ജയം അനിവാര്യമാണെന്നിരിക്കെ സൂപ്പർ താരങ്ങളെ രംഗത്തിറക്കിയാണ് പരിശീലകൻ ഏണസ്റ്റോ വാൽവെർദേ കറ്റാലൻ സംഘത്തിന് ജയം സമ്മാനിച്ചത്. 13, 15 മിനിറ്റിൽ മെസിയിലൂടെ ബാഴ്സ ലീഡ് നേടി. 28ആം മിനിറ്റിൽ ജോഡി അൽബയും 31ആം മിനിറ്റിൽ സുവാരസും ലക്ഷ്യം കണ്ടു. 87ആം മിനിറ്റിൽ റാകിടിച്ചിലൂടെ ബാഴ്സ ഗോൾ പട്ടിക പൂർത്തിയാക്കി.

ഇരു പാദങ്ങളിലുമായി 6-1ന് ജയിച്ചാണ് നിലവിലെ ചാംപ്യൻമാർ കൂടിയായ ബാഴ്സയുടെ ക്വാർട്ടർ പ്രവേശം. മറ്റ് മത്സരങ്ങളിൽ ലെവാൻറയെ തോൽപ്പിച്ച് എസ്പാന്യോളും കാഡിസിനെ തോൽപ്പിച്ച് സെവിയ്യയും ക്വാർട്ടറിൽ കടന്നു.

Similar Posts