< Back
Sports
പാകിസ്താനെതിരെ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയംപാകിസ്താനെതിരെ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം
Sports

പാകിസ്താനെതിരെ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം

Ubaid
|
14 May 2018 5:10 PM IST

ഇംഗ്ലണ്ട് 34 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം വീണ്ടും ആരംഭിച്ചെങ്കിലും മൂന്നു പന്തുകള്‍ മാത്രം എറിയാനേ സാധിച്ചുള്ളൂ.

പാകിസ്താനെതിരെ ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 44 റണ്‍സ് ജയം. മഴയെത്തുടര്‍ന്ന് മുടങ്ങിയ മത്സരത്തില്‍ ഡെക്‍വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇംഗ്ലണ്ട് 44 റണ്‍സിന്റെ ജയം നേടിയത്. ടോസ് ജയിച്ച് ക്രീസിലെത്തിയ പാക്കിസ്ഥാന്‍ അസ്ഹര്‍ അലി (110 പന്തില്‍ 82), സര്‍ഫ്രാസ് അഹമ്മദ് (58 പന്തില്‍ 55), ബാബര്‍ അസം (42 പന്തില്‍ 40) എന്നിവരുടെ മികവില്‍ 260 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ഓപ്പണര്‍ ജാസണ്‍ റോയ് 56 പന്തില്‍ 65 റണ്‍സും ജോ റൂട്ട് 72 പന്തില്‍ 61 റണ്‍സും നേടി. ഇംഗ്ലണ്ട് 34 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് മത്സരം വീണ്ടും ആരംഭിച്ചെങ്കിലും മൂന്നു പന്തുകള്‍ മാത്രം എറിയാനേ സാധിച്ചുള്ളൂ. അതോടെ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിധി നിര്‍ണയിച്ചു. ഇംഗ്ലണ്ടിന് അപ്പോള്‍ ജയിക്കാന്‍ 34.3 ഓവറില്‍ 151 റണ്‍സ് മാത്രം മതിയായിരുന്നു. അഞ്ചു മത്സര പരമ്പരയില്‍ ആതിഥേയര്‍ ഇതോടെ 1–0നു മുന്നിലെത്തി. ശനിയാഴ്ച ലോഡ്‌സിലാണ് രണ്ടാം ഏകദിനം.

സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 260. ഇംഗ്ലണ്ട് 34.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 194.

Similar Posts