< Back
Sports
ജയം ശ്രീജിത്തിന് സമര്‍പ്പിച്ച് വിനീതും റിനോയുംജയം ശ്രീജിത്തിന് സമര്‍പ്പിച്ച് വിനീതും റിനോയും
Sports

ജയം ശ്രീജിത്തിന് സമര്‍പ്പിച്ച് വിനീതും റിനോയും

admin
|
15 May 2018 1:00 AM IST

സമരത്തില്‍‌ ശ്രീജിത്തിനോടൊപ്പം ചേരുന്നുവെന്നും നീതി ലഭിക്കും വരെ നമുക്ക് ഒരുമിച്ച് പോരാടാമെന്നും പോസ്റ്റ് പറയുന്നു.

ഐഎസ്എല്ലില്‍ മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിന്നും ജയം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് സമര്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ടീമിലെ മലയാളികളായ സികെ വിനീതും റിനോ ആന്‍റോയുമാണ് ജയം ശ്രീജിത്തിന് സമര്‍പ്പിച്ചത്. വിനീതിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ നിലപാട് വ്യക്കമാക്കിയത്. സമരത്തില്‍‌ ശ്രീജിത്തിനോടൊപ്പം ചേരുന്നുവെന്നും നീതി ലഭിക്കും വരെ നമുക്ക് ഒരുമിച്ച് പോരാടാമെന്നും പോസ്റ്റ് പറയുന്നു.

പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്‍ ശ്രീജിവിന്‍റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടി ആവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ എഴുനൂറ് ദിവസത്തിലേറെയായി ഒറ്റയാള്‍ പോരാട്ടത്തില്‍ മുഴുകിയിട്ടുള്ളത്.

Similar Posts