< Back
Sports
ഐപിഎല്ലില്‍ തഴയപ്പെട്ട ഇശാന്ത് ഏകദിനത്തില്‍ ഡല്‍ഹിയെ നയിക്കുംSports
ഐപിഎല്ലില്‍ തഴയപ്പെട്ട ഇശാന്ത് ഏകദിനത്തില്‍ ഡല്‍ഹിയെ നയിക്കും
|14 May 2018 5:49 PM IST
ഏകദിന, ട്വന്‍റി20 മത്സരങ്ങളെ അപേക്ഷിച്ച് ടെസ്റ്റുകളിലാണ് ഇശാന്ത് കൂടുതല്‍ അനുയോജ്യന്‍ എന്ന ചിന്തയാണ് ഐപിഎല്ലില്‍ താരത്തിന് മൂല്യം കിട്ടാതെ പോകാനിടയായ പ്രധാന കാരണം
ഐപിഎല്‍ താര ലേലത്തില്‍ ഒരു ടീമും താത്പര്യം കാണിക്കാതിരുന്ന ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയെ നയിക്കും. ഏകദിന, ട്വന്‍റി20 മത്സരങ്ങളെ അപേക്ഷിച്ച് ടെസ്റ്റുകളിലാണ് ഇശാന്ത് കൂടുതല്‍ അനുയോജ്യന്‍ എന്ന ചിന്തയാണ് ഐപിഎല്ലില്‍ താരത്തിന് മൂല്യം കിട്ടാതെ പോകാനിടയായ പ്രധാന കാരണം. ഏകദിന ടീമിലെ നായകനായി എത്തുന്ന താരത്തെ സംബന്ധിച്ചിടത്തോളം മൂല്യം തെളിയിക്കാനുള്ള കനകാവസരം കൂടിയാകും ഇത്.