< Back
Sports
കോഹ്‍ലിയുടെ പ്രിയപ്പെട്ട കായികതാരംകോഹ്‍ലിയുടെ പ്രിയപ്പെട്ട കായികതാരം
Sports

കോഹ്‍ലിയുടെ പ്രിയപ്പെട്ട കായികതാരം

Jaisy
|
14 May 2018 3:02 PM IST

അദ്ദേഹത്തിന്റെ കളി കാണാന്‍ തന്നെ മനോഹരമാണെന്നാണ് കോഹ്‍ലിയുടെ അഭിപ്രായം

ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ വിരാടിന് ഏറ്റവും ഇഷ്ടപ്പെട്ട കായികതാരം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. ഏതെങ്കിലും ക്രിക്കറ്റ് താരമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് കോഹ്‍ലിയുടെ മനസ് കീഴടക്കിയ കായികതാരം. പ്രമുഖ വാച്ച് കമ്പനിയായ ടിസോട്ടിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിരാട് തന്റെ ഇഷ്ടതാരത്തെക്കുറിച്ച് മനസ് തുറന്നത്.

ഫെഡററുടെ കളി കാണാന്‍ തന്നെ മനോഹരമാണെന്നാണ് കോഹ്‍ലിയുടെ അഭിപ്രായം. കുടുംബത്തിന് വളരെയധികം പ്രധാന്യം നല്‍കുന്നയാളാണ് ഫെഡറര്‍. വിമര്‍ശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് തന്റെ മുപ്പത്തിയാറാമത്തെ വയസില്‍ അദ്ദേഹം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്നത്. മാത്രമല്ല തനിക്ക് ഫെഡറോട് അതിരറ്റ ബഹുമാനവുമുണ്ടെന്ന് വിരാട് പറഞ്ഞു.

Related Tags :
Similar Posts