< Back
Sports
ആസ്റ്റന്‍  വില്ലയുടെ നായകന് വീണ്ടും സസ്പെന്‍ഷന്‍ആസ്റ്റന്‍ വില്ലയുടെ നായകന് വീണ്ടും സസ്പെന്‍ഷന്‍
Sports

ആസ്റ്റന്‍ വില്ലയുടെ നായകന് വീണ്ടും സസ്പെന്‍ഷന്‍

admin
|
16 May 2018 2:43 AM IST

യകനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ആസ്റ്റന്‍വില്ല മാനേജ്മെന്‍റ് തീരുമാനിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ തങ്ങളുടെ സാന്നിധ്യം നേരത്തെ തന്നെ അവസാനിപ്പിച്ച ആസ്റ്റന്‍വില്ല ഒടുവില്‍ നായകനെതിരെ വീണ്ടും ചൂവപ്പ് കാര്‍ഡ് വീശി. പ്രീമിയര്‍ ലീഗില്‍ സ്ഥാനം നിലനിര്‍ത്താനാവാത്ത ഘട്ടത്തില്‍ രണ്ട് മോഡലുകള്‍ക്കൊപ്പമുള്ള മുഖചിത്രത്തോടെ ഇറങ്ങിയ ദ സണ്‍ ആണ് ഗബ്രിയേല്‍ ആഗ്ബോന്‍ലോഹറിന് വിനയായത്. മറ്റ് ടീം അംഗങ്ങളെല്ലാം ദുഖത്തോടെ തലതാഴ്ത്തി കളം വിട്ടതിന് തൊട്ടടുത്ത ദിവസമാണ് വിവാദ മുഖചിത്രത്തോടെ ദ സണ്‍ പുറത്തിറങ്ങിയത്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആഗ്ബോന്‍ലോഹറിനെതിരെ ടീം നടപടി സ്വീകരിക്കുന്നത്. നായകനുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ആസ്റ്റന്‍വില്ല മാനേജ്മെന്‍റ് തീരുമാനിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Similar Posts