< Back
Sports
കൊഹ്‍ലിക്ക് ശതകം; ഇന്ത്യ 307ന് പുറത്ത്കൊഹ്‍ലിക്ക് ശതകം; ഇന്ത്യ 307ന് പുറത്ത്
Sports

കൊഹ്‍ലിക്ക് ശതകം; ഇന്ത്യ 307ന് പുറത്ത്

admin
|
17 May 2018 2:24 AM IST

146 പന്തുകളില്‍ നിന്നുമാണ് ഇന്ത്യന്‍ നായകന്‍ ടെസ്റ്റ് കരിയറിലെ ഇരുപത്തിയൊന്നാം ശതകം പൂര്‍ത്തിയാക്കിയത്. അടുത്ത ഓവറില്‍ തന്നെ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 307 റണ്‍സിന് അവസാനിച്ചു. നായകന്‍ വിരാട് കൊഹ്‍ലിയുടെ ശതകമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്‍റെ സവിശേഷത. 153 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ തന്നെയാണ് അവസാനം വീണത്. 28 റണ്‍ ലീഡ് മാത്രമാണ് ആതിഥേയര്‍ക്ക് കരസ്ഥമാക്കാനായത്.

146 പന്തുകളില്‍ നിന്നുമാണ് കൊഹ്‍ലി ടെസ്റ്റ് കരിയറിലെ ഇരുപത്തിയൊന്നാം ശതകം പൂര്‍ത്തിയാക്കിയത്. അടുത്ത ഓവറില്‍ തന്നെ ഇന്ത്യക്ക് ഹാര്‍ദിക് പാണ്ഡ്യയെ നഷ്ടമായി. ഇല്ലാത്ത റണ്ണിന് ഓടിയ പാണ്ഡ്യ 15 റണ്‍സുമായാണ് കൂടാരം കയറിയത്. തുടര്‍ന്നെത്തിയ അശ്വിന്‍ ഏകദിന ശൈലിയില്‍ ആക്രമിച്ചു കളിച്ചതോടെ ഇന്ത്യക്ക് ആശ്വാസമായി. 38 റണ്ണെടുത്ത അശ്വിന്‍ നായകനൊത്ത് 50 റണ്‍ കൂട്ടുകെട്ടും പടുത്തുയര്‍‌ത്തി. അശ്വിന് ശേഷം കളത്തിലെത്തിയ ഇശാന്തും സമിയും വലിയ പ്രതിരോധം ഉയര്‍ത്താതെ കൂടാരം കയറി. ഇന്ത്യയെ ഒറ്റയ്ക്ക് ദക്ഷിണാഫ്രിക്കന്‍ സ്കോറിനരികെ എത്തിച്ച കൊഹ്‍ലിയുടെ ഉള്‍പ്പെടെ നാല് വിക്കറ്റെടുത്ത മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

മൂന്നാം ദിവസം മഴ മൂലം കളി നേരത്തെ നിര്‍‌ത്തിവച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ മര്‍ക്കാരത്തെയും ആംലയെയുമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഒരു റണ്‍ മാത്രമെടുത്ത ഇരുവരെയും ഭുംറ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

Similar Posts