< Back
Sports
അണ്ടര്‍19 ലോകകപ്പ് ഇന്ത്യക്ക് മിന്നും ജയംഅണ്ടര്‍19 ലോകകപ്പ് ഇന്ത്യക്ക് മിന്നും ജയം
Sports

അണ്ടര്‍19 ലോകകപ്പ് ഇന്ത്യക്ക് മിന്നും ജയം

admin
|
16 May 2018 2:31 PM IST

39 പന്തുകളില്‍ നിന്നും 57 റണ്‍ വാരിക്കൂട്ടിയ നായകന്‍ പൃഥ്‍വി ഷായാണ് ചെറുമീനുകളെ തല്ലിയകറ്റിയത്. 12 ബൌണ്ടറികളാണ് ഇന്ത്യന്‍ നായകന്‍റെ ബാറ്റില്‍ നിന്നും പിറന്നത്, 

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ചെറുമീനുകളായ പാപുവ ന്യൂഗിനിയയെ പത്ത് വിക്കറ്റുകള്‍ക്കാണ് പൃഥ്‍വി ഷായും സംഘവും തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയയെ ഇന്ത്യന്‍ ബൌളര്‍മാര്‍ കേവലം 64 റണ്‍സിന് ചുരുട്ടിക്കൂട്ടി. അഞ്ച് വിക്കറ്റെടുത്ത സ്പിന്നര്‍ അനുകുല്‍ റോയാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ തിളങ്ങിയത്. നന്നേ ചെറിയ വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ ഇന്ത്യ കേവലം എട്ട് ഓവറുകളില്‍ ലക്ഷ്യം കണ്ടു. 39 പന്തുകളില്‍ നിന്നും 57 റണ്‍ വാരിക്കൂട്ടിയ നായകന്‍ പൃഥ്‍വി ഷായാണ് ചെറുമീനുകളെ തല്ലിയകറ്റിയത്. 12 ബൌണ്ടറികളാണ് ഇന്ത്യന്‍ നായകന്‍റെ ബാറ്റില്‍ നിന്നും പിറന്നത്,

നേരത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ആസ്ത്രേലിയയെ ഇന്ത്യ 100 റണ്‍സിന് തകര്‍ത്തിരുന്നു.

Related Tags :
Similar Posts