< Back
Sports
റെയ്ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുSports
റെയ്ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
|17 May 2018 9:25 PM IST
ദുലിപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബ്ലൂ ടീം ക്യാപ്റ്റനായ റെയ്ന ബുധനാഴ്ചത്തെ മത്സരത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അദ്ദേഹം സഞ്ചരിച്ച ആഡംബരകാറിെൻറ ടയർ പൊട്ടിത്തെറിച്ചത്......
ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപെട്ടു. താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദുലിപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബ്ലൂ ടീം ക്യാപ്റ്റനായ റെയ്ന ബുധനാഴ്ചത്തെ മത്സരത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് അദ്ദേഹം സഞ്ചരിച്ച ആഡംബരകാറിെൻറ ടയർ പൊട്ടിത്തെറിച്ചത്.

വാഹനത്തിന് വേഗം കുറവായതിനാൽ അത്യാഹിതമേൽക്കാതെ റെയ്ന രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ഗാസിയാബാദ്-കാൺപുർ പാതയിൽ ഇട്ടാവക്ക് സമീപമായിരുന്നു അപകടം. സ്ഥലത്തെത്തിയ പൊലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ താരം കാൺപുരിലേക്ക് യാത്രതിരിച്ചു.