< Back
Sports
ഗാലറിയിലിരുന്ന് കളി കണ്ട് ടോം ജോസഫിന്റെ പ്രതിഷേധംഗാലറിയിലിരുന്ന് കളി കണ്ട് ടോം ജോസഫിന്റെ പ്രതിഷേധം
Sports

ഗാലറിയിലിരുന്ന് കളി കണ്ട് ടോം ജോസഫിന്റെ പ്രതിഷേധം

Subin
|
17 May 2018 2:00 PM IST

ടോം ജോസഫടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളെ ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. സംഘാടകരുടെ നടപടിയില്‍ കാണികളും പ്രതിഷേധിച്ചു

ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ വോളി താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് എത്തി. ടിക്കറ്റെടുത്ത് ഗാലറിയിലിരുന്നാണ് ടോം ജോസഫ് കളി കണ്ടത്. ടോം ജോസഫടക്കമുള്ള മുന്‍ ഇന്ത്യന്‍ താരങ്ങളെ ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. സംഘാടകരുടെ നടപടിയില്‍ കാണികളും പ്രതിഷേധിച്ചു.

കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം. തുടങ്ങാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ടോം ജോസഫെത്തി. പണ്ട് കളിച്ചിരുന്ന ഇടത്തേക്ക് കളിക്കാരനായല്ല. അര്‍ജ്ജുന ജേതാവിന്റെ പകിട്ടോടെയല്ല. കേരള ടീമിന്റെ ആരാധകനായി. ടിക്കറ്റെടുത്ത് ഗാലറിയിലേക്ക്. ടോമെത്തിയതോടെ ഗാലറി ഇളകി മറിഞ്ഞു.

ടിക്കറ്റെടുത്ത് ടോം ഗാലറിയിലെത്തിയതറിഞ്ഞ് സംഘാടകരുടെ രംഗപ്രവേശം. സംഘാടകര്‍ക്ക് ഗോ ബാക്ക് വിളികളുമായി ആരാധകര്‍. ഗാലറിയില്‍ തന്നെയിരുന്ന് ടോം കേരളത്തിന്റെ കളി കണ്ടു. സംഘാടകര്‍ മറന്ന ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയതാണ് ടോം മധുരമായി.

Related Tags :
Similar Posts