< Back
Sports
സ്പാനിഷ് ലീഗ്; റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങുംSports
സ്പാനിഷ് ലീഗ്; റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും
|19 May 2018 10:37 PM IST
ആദ്യ രണ്ട് മത്സരങ്ങളിലെയും തോല്‍വി മറികടന്ന് ആദ്യജയം ലക്ഷ്യമിട്ടാകും അത്‌ലറ്റികോ മാഡ്രിഡ് ഇറങ്ങുക
സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്ന് കളത്തിലിറങ്ങും. ഒസാസുനയാണ് റയലിന്റെ എതിരാളികള്‍. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാകും റയല്‍ കളത്തിലിറങ്ങുക. പരിക്ക് മൂലം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിക്കാതിരുന്ന റൊണാള്‍ഡോ ടീമില്‍ തിരിച്ചെത്തും. കരുത്തരായ ബാഴ്സ ഡിപോര്‍ട്ടീവോ അലവ്സയെ നേരിടും. അത്‌ലറ്റികോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിലെയും തോല്‍വി മറികടന്ന് ആദ്യജയം ലക്ഷ്യമിട്ടാകും അത്‌ലറ്റികോ മാഡ്രിഡ് ഇറങ്ങുക.