< Back
Sports
ഏഴ് ഗോള്‍ ജയത്തോടെ ചിലി കോപ്പ സെമിയില്‍Sports
ഏഴ് ഗോള്‍ ജയത്തോടെ ചിലി കോപ്പ സെമിയില്‍
|19 May 2018 7:44 AM IST
ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‍സിക്കോയെ എകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി കോപ്പ അമേരിക്ക സെമിയില്‍ കടന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ ചിലി കോപ്പ അമേരിക്കയുടെ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‍സിക്കോയെ എകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി കോപ്പ അമേരിക്ക സെമിയില്‍ കടന്നത്. ചിലിക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസ് നാല് ഗോളുകള്‍ നേടി.
നാലു ഗോളുകളുമായി എഡ്വേര്‍ഡോ വര്‍ഗാസും രണ്ടു ഗോള്‍ നേടി എഡ്‌സണ്‍ പുഞ്ചും, ഒരു ഗോളുമായി അലക്‌സി സാഞ്ചസും ചിലിയുടെ പടയോട്ടത്തിന്റെ പടയാളികളായി. 16-ാം മിനിറ്റിലാണ് എഡ്‌സണ്‍ പുഞ്ച് ചിലിയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. കളിയുടെ 44-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ വര്‍ഗാസാകട്ടെ 52, 57, 74 മിനിറ്റുകളിലും മെക്‌സിക്കന്‍ ഗോള്‍ മുഖത്ത് വിള്ളല്‍ വീഴ്ത്തി. സെമിയില്‍ കൊളംബിയയാണ് ചിലിയുടെ എതിരാളി.