< Back
Sports
ഒരേ സമയം നാല് താരങ്ങളുമായി മത്സരം; കഠിന പരിശീലനവുമായി സൈനSports
ഒരേ സമയം നാല് താരങ്ങളുമായി മത്സരം; കഠിന പരിശീലനവുമായി സൈന
|20 May 2018 7:50 AM IST
നാല് പുരുഷ താരങ്ങളെ എതിരെ നിര്‍ത്തിയാണ് സൈനയുടെ പരിശീലനം.

ഒളിംപിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സൈന നേഹ്‌വാള്‍ കഠിന പരിശീലനത്തിലാണ്. നാല് പുരുഷ താരങ്ങളെ എതിരെ നിര്‍ത്തിയാണ് സൈനയുടെ പരിശീലനം. കഴിഞ്ഞ ഒളിംപികിസില്‍ നേടിയ വെങ്കലം വെള്ളിയോ സ്വര്‍ണമോ ആക്കി ഉയര്‍ത്താനാണ് സൈനയുടെ ശ്രമം. ഇതിനായി കഠിനമായ പരിശീലനമാണ് സൈന നടത്തുന്നത്. നാല് പുരുഷ താരങ്ങളെ എതിരെ നിര്‍ത്തിയാണ് പരിശീലനം. നാല് പേര്‍ എതിരാളികളായി ഉണ്ടെങ്കിലും സൈനക്ക് പിഴക്കുന്നില്ല. സൈനയുടെ മൂന്നാമത്തെ ഒളിംപിക്സാണിത്. 26 കാരിയായ സൈനക്ക് സ്വര്‍ണം നേടാനുള്ള മികച്ച അവസരം കൂടിയാണ് റിയേയിലേത്.