< Back
Sports
ഇന്ത്യ ഇന്നിങ്സ്‍ ജയത്തിലേക്ക്ഇന്ത്യ ഇന്നിങ്സ്‍ ജയത്തിലേക്ക്
Sports

ഇന്ത്യ ഇന്നിങ്സ്‍ ജയത്തിലേക്ക്

Ubaid
|
21 May 2018 4:15 AM IST

രണ്ടാം ഇന്നിങ്സില്‍ വെസ്റ്റിന്‍ഡീസിന് 48 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി.

കിങ്സ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ വെസ്റ്റിന്‍ഡീസിന് 48 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ വിന്‍ഡീസിന് 256 റണ്‍സ് കൂടി വേണം. നാലാം ദിനം ഭൂരിഭാഗം സമയവും മഴ കളി തടസപ്പെടുത്തി. ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് ഒരു റണ്‍സെടുത്ത രാജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്; ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. തുടര്‍ന്ന് അമിത് മിശ്രയുടെ പന്തില്‍ 23 റണ്‍സെടുത്ത് ക്രെയിഗ് ബ്രാത്ത് വെയ്റ്റും ഷമിയുടെ പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മര്‍ലണ്‍ സാമുവെല്‍സും 20 റണ്‍സെടുത്ത ഡാറണ്‍ ബ്രാവൊയും പവലിനിലേക്ക് മടങ്ങി. അജിങ്ക്യ രഹാനയുടെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഒമ്പതിന് 500 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തിയത്.

Similar Posts