< Back
Sports
ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റംഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം
Sports

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം

Ubaid
|
20 May 2018 10:03 AM IST

2015 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ 150ല്‍ നിന്നും താഴേക്ക് എത്തുന്നത്

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 147 ആണ്. 152 ആം സ്ഥാനത്ത് നിന്നും പതിനൊന്ന് ടീമുകളെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. പ്യൂര്‍ട്ടോറിക്കക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യക്ക് തുണയായത്. 2015 ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ 150ല്‍ നിന്നും താഴേക്ക് എത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ 26 ആം സ്ഥാനത്താണ് ഇന്ത്യ. സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന് കീഴില്‍ ഇന്ത്യ നേടുന്ന മികച്ച നേട്ടമാണ് ഇപ്പോഴത്തേത്.

Similar Posts