< Back
Sports
കളിക്കളത്തില്‍ പൊട്ടിക്കരഞ്ഞ നിമിഷം വെളിപ്പെടുത്തി ധോണികളിക്കളത്തില്‍ പൊട്ടിക്കരഞ്ഞ നിമിഷം വെളിപ്പെടുത്തി ധോണി
Sports

കളിക്കളത്തില്‍ പൊട്ടിക്കരഞ്ഞ നിമിഷം വെളിപ്പെടുത്തി ധോണി

admin
|
20 May 2018 4:45 PM IST

എന്നാല്‍ ഹര്‍ഭജന്‍ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ആ കാഴ്ച ആരും കാണാതിരിക്കാന്‍ ഞാന്‍ താഴോട്ട് നോക്കി നിന്നു

കളത്തിലെ കണിശക്കാരനായാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി അറിയപ്പെടുന്നത്. വികാരങ്ങള്‍ പ്രകടമാക്കുന്നതില്‍ വല്ലാതെ പിശുക്ക് കാണിക്കുന്ന താരം. ധോണി എന്ത് ചിന്തിക്കുന്നുവെന്ന് ആ മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കുക തികച്ചും അസാധ്യം. കളത്തില്‍ മറ്റാരും കാണാതെ കരഞ്ഞ നിമിഷം തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി.

2011 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ശേഷമായിരുന്നു വികാരങ്ങളെ കൈപ്പിടിയിലൊതുക്കാറുള്ള ധോണിക്ക് ഒരു നിമിഷം നിയന്ത്രണം വിട്ടത്. ഹര്‍ഭജന്‍ സിങ് തന്നെ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ സന്തോഷം കൊണ്ട് തന്‍റെ കണ്ണ് നിറ‍ഞ്ഞെന്നും ആരും കാണാതെ കരഞ്ഞെന്നും ധോണി വെളിപ്പെടുത്തുന്നു. രാജ്ദീപ് സര്‍ദേശായിയുടെ ഡെമോക്രസി ഇലവന്‍ എന്ന പുസ്തകത്തിലാണ് ധോണി മനസ് തുറന്നിട്ടുള്ളത്.

അതേ ഞാന്‍ ശരിക്കും കരഞ്ഞു. ഭാഗ്യത്തിന് കാമറകള്‍ അത് ഒപ്പിയെടുത്തില്ല. ലോകകപ്പ് ജയം ശരിക്കും വല്ലാത്തൊരു അനുഭൂതിയായി മനസിലുണ്ടായിരുന്നെങ്കിലും വികാരങ്ങളെ നിയന്ത്രിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ആ കാഴ്ച ആരും കാണാതിരിക്കാന്‍ ഞാന്‍ താഴോട്ട് നോക്കി നിന്നു.

Related Tags :
Similar Posts