< Back
Sports
അംബേദ്ക്കറിനെതിരെ ട്വീറ്റ്: ഹാര്‍ദിക്ക് പാണ്ഡ്യക്കെതിരെ കേസിന് നിര്‍ദേശംഅംബേദ്ക്കറിനെതിരെ ട്വീറ്റ്: ഹാര്‍ദിക്ക് പാണ്ഡ്യക്കെതിരെ കേസിന് നിര്‍ദേശം
Sports

അംബേദ്ക്കറിനെതിരെ ട്വീറ്റ്: ഹാര്‍ദിക്ക് പാണ്ഡ്യക്കെതിരെ കേസിന് നിര്‍ദേശം

admin
|
21 May 2018 1:11 AM IST

താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോർട്ട് നൽകാൻ രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോലീസിനോട് നിർദ്ദേശിച്ചു. പട്ടികജാതി-പട്ടികവർഗ നിയമത്തിന് കീഴിൽ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും

ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തിൽ താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോർട്ട് നൽകാൻ രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോലീസിനോട് നിർദ്ദേശിച്ചു. പട്ടികജാതി-പട്ടികവർഗ നിയമത്തിന് കീഴിൽ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഡിസംബർ 26നാണ് ബി.ആർ. അംബേദ്കറുടെ സംവരണ നയത്തെ എതിർത്ത് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. വിവാദമായതോടെ താരം ഇത് ട്വിറ്ററിൽ നിന്ന് നീക്കിയിരുന്നു. പാണ്ഡ്യയുടെ ട്വീറ്റ് കുറ്റകരമാണെന്നും ജനവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ഡി ആർ മെഹ്വാൾ എന്നയാളാണ് കോടതിയെ സമീപിച്ചത്.

Related Tags :
Similar Posts