< Back
Sports
റയല്‍ മാഡ്രിഡിന് മൂന്നാം ക്ലബ് ലോകകപ്പ് കിരീടംSports
റയല്‍ മാഡ്രിഡിന് മൂന്നാം ക്ലബ് ലോകകപ്പ് കിരീടം
|21 May 2018 5:31 PM IST
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനു വേണ്ടി ഗോള്‍ നേടിയത്.
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം കിരീടം നേടി. ഇന്നലെ നടന്ന ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രീമിയോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിനു വേണ്ടി ഗോള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായി മൂന്ന് കിരീടം നേടിയ ബാഴ്‌സയുടെ റെക്കോര്‍ഡിനൊപ്പം റയല്‍ മാഡ്രിഡ് എത്തി. നേരത്തെ യുഎഇ ക്ലബ്ബായ അല്‍ ജസീറയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഫൈനലിലെത്തിയത്.