< Back
Sports
കൊമ്പന്‍മാര്‍ക്ക് കരുത്തേകാന്‍ ശബരീഷ് വര്‍മ്മയുടെ പാട്ടുംകൊമ്പന്‍മാര്‍ക്ക് കരുത്തേകാന്‍ ശബരീഷ് വര്‍മ്മയുടെ പാട്ടും
Sports

കൊമ്പന്‍മാര്‍ക്ക് കരുത്തേകാന്‍ ശബരീഷ് വര്‍മ്മയുടെ പാട്ടും

Jaisy
|
23 May 2018 1:43 AM IST

മനു മഞ്ജിതിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് നിഖില്‍ തോമസാണ്

ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐഎസ്എല്‍ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കണ്ണും കരളും കൊടുത്തുകഴിഞ്ഞു മലയാളികള്‍. കേരളത്തിന്റെ മഞ്ഞപ്പടക്ക് കരുത്തേകാന്‍ ഗാനോപാഹാരവുമായി എത്തിയിരിക്കുകയാണ് പ്രേമത്തിലൂടെ പ്രശസ്തനായ ശബരീഷ് വര്‍മ്മ. ''അങ്കം വെട്ടിക്കോ ചിങ്കക്കുട്ട്യോളെ ചങ്കില്‍ ചങ്കായി തീര്‍ക്കും മഞ്ഞപ്പട ,ഉന്നം തെറ്റാതെ മിന്നല്‍ പായിച്ചോ കണ്ണിന്‍ കണ്ണായി കാക്കും മഞ്ഞപ്പട'' എന്നു തുടങ്ങുന്ന പാട്ട് ഫുട്ബോളിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്നതാണ്. മനു മഞ്ജിതിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് നിഖില്‍ തോമസാണ്. ശബരീഷ് വര്‍മ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദര്‍ശ് നായരാണ് സംവിധാനം. ക്ലൂസ്‍ലെസ് എന്‍ട്രി ഫിലിംസാണ് നിര്‍മ്മാണം.

Similar Posts