< Back
Sports
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലീഗിനും ഐസിസി അംഗീകാരംടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലീഗിനും ഐസിസി അംഗീകാരം
Sports

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലീഗിനും ഐസിസി അംഗീകാരം

admin
|
23 May 2018 4:03 AM IST

ഓരോ ടീമും സ്വന്തം ഗ്രൌണ്ടിലും എതിര്‍ ടീമിന്‍റെ ഹോം ഗ്രൌണ്ടിലും മൂന്ന് പരമ്പരകള്‍ വീതം കളിക്കും. ഓരോ പരമ്പരയിലും ചുരുങ്ങിയത് മൂന്ന് മത്സരവും പരമാവധി അഞ്ച് മത്സരവുമാണ്

ക്രിക്കറ്റ് ലോകം ഏറെക്കാലമായി ചര്‍ച്ച ചെയ്തുവരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലീഗിനും ഐസിസിയുടെ അംഗീകാരം. രണ്ട് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടീമുകളാണ് പങ്കാളികളാകുക. ഓരോ ടീമും സ്വന്തം ഗ്രൌണ്ടിലും എതിര്‍ ടീമിന്‍റെ ഹോം ഗ്രൌണ്ടിലും മൂന്ന് പരമ്പരകള്‍ വീതം കളിക്കും. ഓരോ പരമ്പരയിലും ചുരുങ്ങിയത് മൂന്ന് മത്സരവും പരമാവധി അഞ്ച് മത്സരവുമാണ് നടക്കുക. ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാനം അന്തിമ ജേതാക്കളെ നിര്‍ണയിക്കാനായി ഫൈനലും ഉണ്ടാകും.

ഏകദിന ലീഗില്‍ 12 മുഴുവന്‍ സമയ അംഗങ്ങളും ഐസിസി ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളുമാണ് മാറ്റുരയ്ക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് 2019ലും ഏകദിന ലീഗിന് 2020ലും തുടക്കം കുറിക്കും. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ 4 പരമ്പരകള്‍ സ്വന്തം മണ്ണിലും 4 പരമ്പരകള്‍ എതിര്‍ ടീമിന്‍റെ ഗ്രൌണ്ടിലുമാണ് പ്രാഥമിക ഘട്ടത്തില്‍ ഓരോ ടീമും കളിക്കുക. രണ്ടാം ഘട്ടത്തില്‍ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും.

Related Tags :
Similar Posts