< Back
Sports
സ്കൂള്‍ കായികമേള; കായിക ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സംഘാടകര്‍സ്കൂള്‍ കായികമേള; കായിക ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സംഘാടകര്‍
Sports

സ്കൂള്‍ കായികമേള; കായിക ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സംഘാടകര്‍

Jaisy
|
23 May 2018 1:17 PM IST

ആവശ്യമായ തുക ലഭ്യമാകാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്

അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം ഉണ്ടെങ്കിലും കായികോപകരണങ്ങളുടെ കാര്യത്തില്‍ ഇത്തവണയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സ്കൂള്‍ കായികമേളയ്ക്ക് സാധിച്ചിട്ടില്ല. കായിക ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍. ആവശ്യമായ തുക ലഭ്യമാകാത്തതും പ്രശ്നം വഷളാക്കുന്നുണ്ട്.

കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് പാലായിലെ സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. 61മത് സംസ്ഥാന കായിക മേളയ്ക്ക് ഇത് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. എന്നാല്‍ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിന് അനുയോജ്യമായ കായികോപകരങ്ങള്‍ ഇല്ലെന്നത് കായികമേളയുടെ മാറ്റ് കുറയ്ക്കും. മേളയ്ക്ക് ആവശ്യമായ ജാവലിൻ, ഷോട്ട്പുട്ട് ഡിസ്ക്കസ് തുടങ്ങി കായികോപകരണങ്ങള്‍ക്കായി സംഘാടകര്‍ നെട്ടോട്ടമോടുകയാണ്.

സപോര്‍ട്സ് കൌണ്‍സില്‍ സായി എന്നിവിടങ്ങളി‍ല്‍ നിന്നും ദേശീയ ഗെയിംസിനായി വാങ്ങിയ ഉപകരണങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്ന് കൊണ്ടിരിക്കുന്നത്.കായിക താരങ്ങളുടെ എണ്ണം വര്‍ദ്ധിക്കന്ന സാഹചര്യത്തില്‍ ഇത് മതിയാകില്ലെന്നാണ് വിലയിരുത്തല്‍. കായികോപകരണങ്ങൾക്കായി ഒരു ലക്ഷത്തിമുപ്പത്തിയേഴായിരം രൂപയാണ് അനുവദിച്ചത്. ലോറി വാട കൊടക്കാന്‍ പോലും ഇത് തികയില്ലെന്നാണ് സംഘാടകര്‍ പറയുന്നത്.

Similar Posts