< Back
Sports
അവന്‍ എന്നെ എവിടെയും പരാജയപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് കൊഹ്‍ലിഅവന്‍ എന്നെ എവിടെയും പരാജയപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് കൊഹ്‍ലി
Sports

അവന്‍ എന്നെ എവിടെയും പരാജയപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് കൊഹ്‍ലി

admin
|
24 May 2018 4:34 AM IST

ഇനി അയാളെ ബാഡ്മിന്‍റണില്‍ വെല്ലുവിളിച്ച് നോക്കണം. വേഗതയേറിയ കളിയായതിനാല്‍ ചിലപ്പോള്‍ എനിക്ക് ജയിക്കാനാകുമായിരിക്കും. - കൊഹ്‍ലി പറഞ്ഞു. പുജാരയുമായി നടത്തിയ അഭിമുഖത്തില്‍ തന്നെയായിരുന്നു ഈ തുറന്നു

ഇന്ത്യന്‍ ടീമിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്സ്മാന്‍ മാത്രമല്ല നായകന്‍ കൊഹ്‍ലി മറിച്ച് കായികക്ഷമതയുടെ കാര്യത്തിലും മുന്‍ നിരയിലാണ്. എന്നാല്‍ തന്നെ എപ്പോഴും രണ്ടാമനാക്കുന്ന ഒരു സഹതാരത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൊഹ്‍ലി. എല്ലാ കായിക ഇനങ്ങളിലും ഒരുപോലെ തിളങ്ങുന്നവരോട് തനിക്കുള്ള അസൂയ മറച്ചുവയ്ക്കാതെയാണ് തന്നെ എപ്പോഴും കീഴ്പ്പെടുത്തുന്ന ചേതേശ്വര്‍ പുജാരയെക്കുറിച്ച് കൊഹ്‍ലി തുറന്നു പറഞ്ഞത്. ടെന്നീസിലും ടേബിള്‍ ടെന്നീസിലും അയാള്‍ എന്നെ കീഴ്പ്പെടുത്തും. ഇപ്പോള്‍ ഫുട്ബോളിലും. ഞാന്‍ ഒരുപാട് അനാവശ്യ പിഴവുകള്‍ വരുത്താറുണ്ട്. ഇനി അയാളെ ബാഡ്മിന്‍റണില്‍ വെല്ലുവിളിച്ച് നോക്കണം. വേഗതയേറിയ കളിയായതിനാല്‍ ചിലപ്പോള്‍ എനിക്ക് ജയിക്കാനാകുമായിരിക്കും. - കൊഹ്‍ലി പറഞ്ഞു. പുജാരയുമായി നടത്തിയ അഭിമുഖത്തില്‍ തന്നെയായിരുന്നു ഈ തുറന്നു പറച്ചില്‍.

Similar Posts