< Back
Sports
ഇനിയും അടിക്കും, ഒരോവറില്‍‌ ആറു സിക്സ്: യുവരാജ് സിങ്ഇനിയും അടിക്കും, ഒരോവറില്‍‌ ആറു സിക്സ്: യുവരാജ് സിങ്
Sports

ഇനിയും അടിക്കും, ഒരോവറില്‍‌ ആറു സിക്സ്: യുവരാജ് സിങ്

admin
|
23 May 2018 9:22 PM IST

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് കളിക്കളത്തിലും കളത്തിനു പുറത്തും പോരാട്ടവീര്യത്തിന്റെ നേര്‍മുഖമാണ്.

ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് കളിക്കളത്തിലും കളത്തിനു പുറത്തും പോരാട്ടവീര്യത്തിന്റെ നേര്‍മുഖമാണ്. കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് കുറച്ച് കാത്തിരിക്കേണ്ടി വന്നു. എങ്കിലും രണ്ടാം വരവ് യുവി ഉജ്ജ്വലമാക്കി. ഇപ്പോള്‍ ഐപിഎല്ലില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുന്ന യുവി, താന്‍ ഇനിയും ഒരോവറില്‍ ആറു സിക്സ് അടിക്കുമെന്ന് പറയുന്നു. ജീവിതത്തില്‍ കാന്‍സറിനോട് പൊരുതുന്ന കുട്ടി പ്രതിഭകള്‍ക്ക് ക്രിക്കറ്റിന്റെയും പോരാട്ടവീര്യത്തിന്റെയും ചാണക്യസൂത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനിടെ യുവിയോട് ഒരു കൊച്ചുമിടുക്കന്‍ ആരാഞ്ഞ ചോദ്യത്തിന് മറുപടിയായാണ് ആറു സിക്സ് വാഗ്ദാനം. നിങ്ങള്‍ പ്രാര്‍ഥിക്കൂ, ഞാന്‍ ഇനിയും ആറു സിക്സ് അടിക്കുമെന്നായിരുന്നു യുവിയുടെ മറുപടി. ക്രിക്കറ്റില്‍ പുതു ചരിത്രം എഴുതിയായിരുന്നു ഒരോവറില്‍ യുവിയുടെ ആറു സിക്സ് പ്രകടനം പിറന്നത്. കാലം കുറച്ച് കഴിഞ്ഞെങ്കിലും തനിക്ക് ഇപ്പോഴും അറിയില്ല, എങ്ങനെയാണ് ആറു സിക്സുകള്‍ പറത്തിയതെന്ന് യുവി പറയുന്നു.

Similar Posts