< Back
Sports
സച്ചിന്‍റെ മകനായി പ്രണവിനെ തഴ‍ഞ്ഞെന്ന് ആരോപണംസച്ചിന്‍റെ മകനായി പ്രണവിനെ തഴ‍ഞ്ഞെന്ന് ആരോപണം
Sports

സച്ചിന്‍റെ മകനായി പ്രണവിനെ തഴ‍ഞ്ഞെന്ന് ആരോപണം

admin
|
23 May 2018 2:38 PM IST

ഓട്ടോ ഡ്രൈവറുടെ മകനായ പ്രണവിനെ തഴഞ്ഞ് സച്ചിന്‍റെ മകന് അവസരം ഒരുക്കിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍....

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്ടര്‍ -16 മേഖല ടീമില്‍ ഇടംകണ്ടെത്തിയത് വാര്‍ത്തയായത് അടുത്തനാളാണ്. അര്‍ജുന്‍റെ ഈ നേട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ഇന്നിങ്സില്‍ പുറത്താകാതെ ആയിരം റണ്‍ അടിച്ചെടുത്ത് റെക്കോഡ് ബുക്കുകളില്‍ മുത്തമിട്ട പ്രണവ് ധന്‍വാഡെയെ തഴ‍ഞ്ഞ് അര്‍ജുന് ഇടം നല്‍കിയതാണ് ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുള്ളത്. ഓട്ടോ ഡ്രൈവറുടെ മകനായ പ്രണവിനെ തഴഞ്ഞ് സച്ചിന്‍റെ മകന് അവസരം ഒരുക്കിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസത്തെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന വാദവുമായി സച്ചിന്‍ ആരാധകരും രംഗതെത്തിയിട്ടുണ്ട്. ഭണ്ഡാരി കപ്പില്‍ 327 പന്തില്‍ നിന്നും 1009 റണ്‍ നേടി ചരിത്ര താളുകളില്‍ ഇടം നേടിയ പ്രണവിനെ തഴഞ്ഞതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്നാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ടീമിന്‍റെ ഭാഗമാക്കിയതിനെ ചോദ്യം ചെയ്യുന്നവരുടെ ആവശ്യം.

പത്തുവയസു മാത്രം പ്രായമുള്ള കുട്ടികളുടെ ബൌളിങില്‍ എതിരാളികള്‍ 25 തവണ കൈവിട്ട ശേഷം 1009 റണ്‍ നേടിയ പ്രണവിന്‍റെ പ്രകടനം ഒരു മികച്ച ഇന്നിങ്സായി അംഗീകരിക്കാനാകില്ലെന്നാണ് സച്ചിന്‍ ആരാധകരുടെ വാദം.

Similar Posts