< Back
Sports
സെമി പരാജയത്തില്‍ ധോണിയെ വിമര്‍ശിച്ച് സേവാഗ്സെമി പരാജയത്തില്‍ ധോണിയെ വിമര്‍ശിച്ച് സേവാഗ്
Sports

സെമി പരാജയത്തില്‍ ധോണിയെ വിമര്‍ശിച്ച് സേവാഗ്

admin
|
24 May 2018 5:40 PM IST

എന്തുകൊണ്ടാണ് അശ്വിന് രണ്ട് ഓവര്‍ മാത്രം നല്‍കിയതെന്ന് എനിക്കറിയില്ല. രവീന്ദ്ര ജഡേജയും പാണ്ഡ്യയും തങ്ങളുടെ നാല് ഓവറുകളില്‍....

ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ പരാജയത്തില്‍ ഒരു പരിധിവരെ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് പങ്കുണ്ടെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ടീമിലെ പ്രമുഖ ബൌളറായ അശ്വിനെ പൂര്‍ണമായി ഉപയോഗിക്കാതിരുന്ന ധോണിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ക്രിക്ബസിലെ വീഡിയോ കോളത്തില്‍ വീരു പറ‌ഞ്ഞു.

എന്തുകൊണ്ടാണ് അശ്വിന് രണ്ട് ഓവര്‍ മാത്രം നല്‍കിയതെന്ന് എനിക്കറിയില്ല. രവീന്ദ്ര ജഡേജയും പാണ്ഡ്യയും തങ്ങളുടെ നാല് ഓവറുകളില്‍ നാല്‍പ്പതിലേറെ റണ്‍ വഴങ്ങിയ സാഹചര്യത്തില്‍ അശ്വിന് പൂര്‍ണ ക്വാട്ട കിട്ടേണ്ടതായിരുന്നു. അശ്വിനാണ് നമ്മുടെ പ്രധാന ആയുധം. ലോകത്തിലെ തന്നെ മികച്ച ബൌളറാണ് അയാള്‍. അതുകൊണ്ടു തന്നെ ഈ മത്സരത്തില്‍ ധോണിയുടെ നായകത്വം അത്ര നല്ലതായിരുന്നില്ല എന്നാണ് എന്‍റെ വിലയിരുത്തല്‍.

Similar Posts