< Back
Sports
സന്നാഹ മത്സരം സമനിലയില്‍; കൊഹ്‍ലിക്കും രാഹുലിനും അര്‍ധശതകംസന്നാഹ മത്സരം സമനിലയില്‍; കൊഹ്‍ലിക്കും രാഹുലിനും അര്‍ധശതകം
Sports

സന്നാഹ മത്സരം സമനിലയില്‍; കൊഹ്‍ലിക്കും രാഹുലിനും അര്‍ധശതകം

admin
|
24 May 2018 8:54 PM IST

58 പന്തുകളില്‍ നിന്നും 54 റണ്‍സെടുത്ത രാഹുലിനെ സഞ്ജയ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 53 റണ്‍സെടുത്ത നായകന്‍ റിട്ടയേര്‍ഡ് ഔട്ടായി കൂടാരം കയറി.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ അരങ്ങ് വാണതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്ത്യക്കായി നായകന്‍ വിരാട് കൊഹ്‍ലിയും കെഎല്‍ രാഹുലും അര്‍ധശതകം നേടി. 58 പന്തുകളില്‍ നിന്നും 54 റണ്‍സെടുത്ത രാഹുലിനെ സഞ്ജയ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 53 റണ്‍സെടുത്ത നായകന്‍ റിട്ടയേര്‍ഡ് ഔട്ടായി കൂടാരം കയറി. രഹാനെ (40), രോഹിത് ശര്‍മ (38), ധവാന്‍ (41) എന്നിവരും റിട്ടയേര്‍ഡ് ഔട്ടായി.

40 പന്തുകളില്‍ നിന്നും 36 റണ്‍സുമായി വൃദ്ധിമാന്‍ സാഹ അജയ്യനായി നിലകൊണ്ടു, പൂജ്യനായി വീണ അഭിനവ് മുകുന്ജിനും യഥാക്രമം പന്ത്രണ്ടും പതിനൊന്നും റണ്‍സെടുത്ത് പുറത്തായ പൂജാരയും പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിറം മങ്ങിയത്.

Similar Posts