< Back
Sports
2023ലെ ലോകകപ്പിലും ധോണി കളിക്കുമെന്ന് ക്ലാര്‍ക്ക്2023ലെ ലോകകപ്പിലും ധോണി കളിക്കുമെന്ന് ക്ലാര്‍ക്ക്
Sports

2023ലെ ലോകകപ്പിലും ധോണി കളിക്കുമെന്ന് ക്ലാര്‍ക്ക്

admin
|
24 May 2018 9:46 PM IST

ധോണി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്‍റാണ്. എന്നാല്‍ അഞ്ചാമനായി ധോണി ഇറങ്ങുന്നതാകും നല്ലത്....

2019ലെ ലോകകപ്പില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി കളിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്നും 2023ലെ ലോകകപ്പിലും ധോണി കളിക്കാന്‍ യോഗ്യനാണെന്നാണ് തന്‍റെ വിശ്വാസമെന്നും മുന്‍ ഓസീസ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക്. ധോണി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്‍റാണ്. എന്നാല്‍ അഞ്ചാമനായി ധോണി ഇറങ്ങുന്നതാകും നല്ലത്. മൂന്നാമനായി കൊഹ്‍ലിയും അഞ്ചാമനായി ധോണിയും ഇറങ്ങുമ്പോള്‍ ഇവരുട അനുഭവ സമ്പത്ത് മറ്റുള്ളവര്‍ക്ക് തണലായി മാറും. ഇന്ന് ഏകദിന ക്രിക്കറ്റില്‍ നിലവിലുള്ള മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. അദ്ദേഹത്തിന്‍റെ അനുഭവ സമ്പത്ത് ടീമിന് എത്രത്തോളം ഗുണകരമാണെന്ന് ഇന്ത്യയുടെ ഓരോ മത്സരവും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts