< Back
Sports
അവഗണിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ഹാഷിം അംല ഐ.പി.എല്ലിലേക്ക്അവഗണിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ഹാഷിം അംല ഐ.പി.എല്ലിലേക്ക്
Sports

അവഗണിച്ചവര്‍ക്ക് മറുപടി നല്‍കാന്‍ ഹാഷിം അംല ഐ.പി.എല്ലിലേക്ക്

admin
|
24 May 2018 7:04 AM IST

പരിക്കേറ്റ് ഐ.പി.എല്ലില്‍ നിന്നും പിന്മാറിയ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷിന് പകരക്കാരനായാണ് അംല ഐ.പി.എല്‍ കളിക്കാന്‍ പോകുന്നത്.

തന്നെ അവഗണിച്ചവര്‍ക്ക് ഐ.പി.എല്ലില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല വരുന്നു. കിംഗ്‌സ് ഇലന്‍ പഞ്ചാബിനായിയാണ് ദക്ഷിണാഫ്രിക്കന്‍ താരം വരുന്നത്. പരിക്കേറ്റ് ഐ.പി.എല്ലില്‍ നിന്നും പിന്മാറിയ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷിന് പകരക്കാരനായാണ് അംല ഇതാദ്യമായി ഐ.പി.എല്‍ കളിക്കാന്‍ പോകുന്നത്. ഉദര രോഗത്തെ തുടര്‍ന്നാണ് ഷോണ്‍ മാര്‍ഷ് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ രണ്ട് സീസണിലും ഒരു കോടി രൂപ അടിസ്ഥാന വിലയില്‍ ഐപിഎല്‍ ലേലത്തിന് അംല ഉണ്ടായിരുന്നെങ്കിലും ഒരു ടീമും അംലയെ ടീമിലെടുത്തില്ല. ലോക ടി20യിലടക്കം മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമാണ് അംല. ഏകദിനത്തില്‍ ഏറെ നാള്‍ ലോക ഒന്നാം റാങ്കും അംലയുടെ പേരിലായിരുന്നു.

Similar Posts