< Back
Sports
ആദ്യ പന്തില്‍ പൂജ്യനായി പുറത്തായതില്‍ കൊഹ്‍ലി കുപിതനായതിന് പിന്നില്‍...ആദ്യ പന്തില്‍ പൂജ്യനായി പുറത്തായതില്‍ കൊഹ്‍ലി കുപിതനായതിന് പിന്നില്‍...
Sports

ആദ്യ പന്തില്‍ പൂജ്യനായി പുറത്തായതില്‍ കൊഹ്‍ലി കുപിതനായതിന് പിന്നില്‍...

admin
|
25 May 2018 5:29 PM IST

കൂടാരത്തിലേക്ക് മടങ്ങുന്പോഴും പിന്നീട് ഡഗൌട്ടില്‍ ഇരിക്കുന്പോഴും തന്‍റെ അരിശം ഇന്ത്യന്‍ നായകന്‍ പ്രകടമാക്കുന്നുണ്ടായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും തന്‍റെ അസ്വസ്ഥത

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ദിനമായിരുന്നു ഇന്നലെ. കൊല്‍ക്കൊത്തക്കെതിരെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ കേവലം 49 റണ്‍സിനാണ് ബംഗളൂരു ടീം എല്ലാവരും പുറത്തായത്. ഇന്നിങ്സിലെ മൂന്നാം പന്തില്‍ തന്നെ അക്കൌണ്ട് തുറക്കാനാകതെ കൂടാരം കയറിയ നായകന്‍ കൊഹ്‍ലി തന്‍റെ അസംതൃപ്തി വ്യക്തമാക്കിയാണ് മടങ്ങിയത്.

ബൌളര്‍ പന്തെറിയുന്പോള്‍ സൈഡ് സ്ക്രീനിന് പിന്നില്‍ ചിലര്‍ അനങ്ങിയത് ശ്രദ്ധ തെറ്റിച്ചതാണ് കൊഹ്‍ലിയെ കുപിതനാക്കിയത്. ഔട്ടായി മടങ്ങുന്പോള്‍ അന്പയറോട് ഇക്കാര്യം പറയാനും കൊഹ്‍ലി മറന്നില്ല. കൂടാരത്തിലേക്ക് മടങ്ങുന്പോഴും പിന്നീട് ഡഗൌട്ടില്‍ ഇരിക്കുന്പോഴും തന്‍റെ അരിശം ഇന്ത്യന്‍ നായകന്‍ പ്രകടമാക്കുന്നുണ്ടായിരുന്നു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും തന്‍റെ അസ്വസ്ഥത കൊഹ്‍ലി പങ്കുവച്ചു. എന്നാല്‍ തന്‍റേത് കേവലം ഒരു വിക്കറ്റായിരുന്നുവെന്നും അത് അത്ര പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

Similar Posts