< Back
Sports
ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിക്ക് വെള്ളിലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിക്ക് വെള്ളി
Sports

ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളിക്ക് വെള്ളി

admin
|
25 May 2018 3:39 PM IST

3000 മീറ്റര്‍ ഓട്ടത്തിലാണ് അജിത്ത് വെള്ളി നേടിയത്

തുര്‍ക്കിയില്‍ നടക്കുന്ന ലോക സ്കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മലയാളി താരം പി.എന്‍ അജിത്തിന് വെള്ളി ലഭിച്ചു. 3000 മീറ്റര്‍ ഓട്ടത്തിലാണ് അജിത്ത് വെള്ളി നേടിയത്.

പാലക്കാട്, പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അജിത്ത് 8 മിനിറ്റ് 41 സെക്കന്റിലാണ് വെള്ളി നേടിയത്. ലോക സ്കൂള്‍ അത്‌ലറ്റിക്സ് മീറ്റില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് . സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 1500 മീറ്ററിലും 3000 മീറ്ററിലും സ്വര്‍ണം നടിയിരുന്നു. 3000 മീറ്ററിലാകട്ടെ കരിയറിലെ ഏറ്റവും മികച്ച സമയം. കോഴിക്കോട് നടന്ന സംസ്ഥാന ദേശീയ സ്കൂള്‍ കായിക മേളകളില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായിരുന്നു. പറളി തേനൂര്‍ സ്വദേശി നാരായണന്‍കുട്ടിയുടെയും ജയന്തിയുടെയും മകനാണ്.

Similar Posts