< Back
Sports
Sports
വനിതാ ലോകകപ്പ് ക്രിക്കറ്റ്; 171 റണ്‍സുമായി കൗര്‍, ആസ്‌ട്രേലിയയുടെ വിജയലക്ഷ്യം 282
|26 May 2018 2:42 PM IST
മഴമൂലം മത്സരം 42 ഓവറാക്കി ചുരുക്കിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 281 റണ്‍സെടുത്തത്.
171 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗര്‍ മിന്നിത്തിളങ്ങിയപ്പോള്‍ വനിതാലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യക്കെതിരെ ആസ്‌ട്രേലിയക്ക് 282 റണ്‍സ് വിജയലക്ഷ്യം. മഴമൂലം മത്സരം 42 ഓവറാക്കി ചുരുക്കിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 281 റണ്‍സെടുത്തത്. 115 പന്തില്‍ നിന്ന് 20 ബൗണ്ടറിയും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു കൗറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മിതാലി രാജ് 36, ദീപ്തി ശര്‍മ്മ 25, വേദ കൃഷ്ണമൂര്‍ത്തി 16, എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും. രണ്ടാം ഫൈനല്‍ പ്രവേശമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.