< Back
Sports
രാഹുല്‍ ഒന്നാം ടെസ്റ്റിനില്ല;  മുകുന്ദിന് അവസരം ലഭിച്ചേക്കുംരാഹുല്‍ ഒന്നാം ടെസ്റ്റിനില്ല; മുകുന്ദിന് അവസരം ലഭിച്ചേക്കും
Sports

രാഹുല്‍ ഒന്നാം ടെസ്റ്റിനില്ല; മുകുന്ദിന് അവസരം ലഭിച്ചേക്കും

admin
|
26 May 2018 3:41 PM IST

പരിക്കില്‍ നിന്നും മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ താരം ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനുമായി നടന്ന സന്നാഹമത്സരത്തില്‍ അര്‍ധശതകം നേടിയിരുന്നു.  തോളെല്ലിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് മാര്‍ച്ച്....

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുല്‍ കളിക്കില്ല. പനി ബാധയാണ് താരത്തിന് വിനയായത്. പരിക്കില്‍ നിന്നും മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയ താരം ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍റ്സ് ഇലവനുമായി നടന്ന സന്നാഹമത്സരത്തില്‍ അര്‍ധശതകം നേടിയിരുന്നു. തോളെല്ലിന് ഏറ്റ പരിക്കിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ രാഹുല്‍ വിശ്രമത്തിലായിരുന്നു. മറ്റൊരു ഓപ്പണറായ മുരളി വിജയും പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും നേരത്തെ പിന്‍വാങ്ങിയിരുന്നു. ഏഴ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള അഭിനവ് മുകുന്ദ് ഒന്നാം ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങാന്‍ ഇതോടെ സാധ്യതയേറി. നാളെയാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

വിജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി ടീമിലെത്തിയ ശിഖിര്‍ ധവാനാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് ടീമിലേക്ക് ധവാന്‍ തിരിച്ചെത്തിയിട്ടുള്ളത്. ഏകദിന, ട്വന്‍റി20 മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്ന ധവാന്‍ ടെസ്റ്റിലും ഇതേ നിലവാരം തുടരുമെന്നാണ് പ്രതീക്ഷ. ചേതേശ്വര്‍ പൂജാരയെ ഓപ്പണറാക്കി ഒരു പരീക്ഷണത്തിന് കൊഹ്‍ലി തുനിഞ്ഞില്ലെങ്കില്‍ ധവാന്‍ - മുകുന്ദ് സഖ്യം ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തേക്കും.

Similar Posts