< Back
Sports
സ്റ്റേഡിയത്തിനകത്തും പുറത്തും ആഘോഷം; അത്ഭുതപ്പെട്ട് താരങ്ങള്‍സ്റ്റേഡിയത്തിനകത്തും പുറത്തും ആഘോഷം; അത്ഭുതപ്പെട്ട് താരങ്ങള്‍
Sports

സ്റ്റേഡിയത്തിനകത്തും പുറത്തും ആഘോഷം; അത്ഭുതപ്പെട്ട് താരങ്ങള്‍

Sithara
|
26 May 2018 8:57 PM IST

കളി നടക്കുമോയെന്ന കാര്യത്തില്‍ ഒരുറുപ്പും ഇല്ലാതിരുന്നിട്ടും മഴ നനഞ്ഞ് ഗ്രൌണ്ടിലേക്ക് ഒഴുകിയ കാണികളുടെ കൂടി വിജയമായിരുന്നു ഇന്നലത്തേത്.

കളി നടക്കുമോയെന്ന കാര്യത്തില്‍ ഒരുറുപ്പും ഇല്ലാതിരുന്നിട്ടും മഴ നനഞ്ഞ് ഗ്രൌണ്ടിലേക്ക് ഒഴുകിയ കാണികളുടെ കൂടി വിജയമായിരുന്നു ഇന്നലത്തേത്. ടിക്കറ്റില്ലാതെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ കൊട്ടും കുരവയുമായി ആര്‍പ്പ് വിളിച്ച് സ്റ്റേഡിയത്തിന് മുന്നിലൂടെ കറങ്ങി നടന്നു. മത്സരം മുറുകിയപ്പോള്‍ സ്റ്റേഡിയത്തിനകത്ത് നിന്ന് കേട്ട ആരവങ്ങളിലെല്ലാം ഇന്ത്യാ ഇന്ത്യാ എന്ന ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആരവത്തിനൊപ്പം തുള്ളിച്ചാടുന്നതിന് മഴയും വെയിലുമൊന്നും ഒരാള്‍ക്ക് പോലും തടസ്സമായിരുന്നില്ല. ഇന്ത്യ കപ്പടിച്ച സന്തോഷം കൂടിയായപ്പോള്‍ ആവേശം വാനോളമായി. കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബിലേക്ക് ഇനി അടുപ്പിച്ചടുപ്പിച്ച് മത്സരങ്ങള്‍ വരുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും മൈതാനം വിട്ടത്.

Similar Posts