< Back
Sports
കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും തോല്‍വികേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും തോല്‍വി
Sports

കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും തോല്‍വി

Subin
|
26 May 2018 2:38 PM IST

ഇഞ്ചുറി ടൈമിലാണ് കേരളം രണ്ട് ഗോളും വഴങ്ങിയത്...

ഐഎസ്എല്ലില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ മടക്കം. സീസണിലെ അവസാന മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. ഇഞ്ചുറി ടൈമിലാണ് കേരളം രണ്ട് ഗോളും വഴങ്ങിയത്.

നിരാശയിലൂടെ തുടങ്ങി നിരാശകളിലൂടെ സഞ്ചരിച്ച് ഒടുക്കം വലിയ നിരാശയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മടങ്ങി. പ്ലേ ഓഫില്‍ നിന്നും പുറത്തായെങ്കിലും അവസാന മത്സരം ജയിച്ച് ആശ്വാസത്തോടെ കളം വിടാമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹം ഇഞ്ചുറി ടൈമില്‍ പൊലിഞ്ഞു.

ഈ സീസണിലെ ഏറ്റവും മികച്ച ടീമെന്ന പേര് കേട്ട ബംഗളൂരുവിനെ തൊണ്ണൂറ് മിനുട്ടും സമനിലയില്‍ പിടിച്ചു നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. തൊണ്ണൂറ്റിയൊന്നാം മിനുട്ടില്‍ മിക്കുവിലൂടെ ബംഗളൂരു ലീഡെടുത്തു. രണ്ട് മിനുട്ടിനകം ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഞെട്ടി. ഉദാന്ത സിംഗിലൂടെ ബംഗളൂരു രണ്ടാം ഗോളും നേടി. പിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി.

ബംഗളൂരുവില്‍ തടിച്ചു കൂടിയ മഞ്ഞപ്പട അന്തം വിട്ടുനിന്നു. കലിപ്പ് തീര്‍ത്ത് കപ്പടിക്കാന്‍ വന്നവര്‍ പരാജയങ്ങളുടെ ഭാണ്ഡക്കെട്ടുമായി കളം വിട്ടു. ഇരട്ടിച്ച കടങ്ങളുടെ കണക്കുകളുമായി അടുത്ത സീസണില്‍ കാണാമെന്ന ഉറപ്പോടെ.

Similar Posts