രണ്ടോ മുന്നോ കളിക്കാര്‍ക്ക് എപ്പോഴും മത്സരങ്ങള്‍ വിജയിപ്പിക്കാനാകില്ലെന്ന് കൊഹ്‍ലിരണ്ടോ മുന്നോ കളിക്കാര്‍ക്ക് എപ്പോഴും മത്സരങ്ങള്‍ വിജയിപ്പിക്കാനാകില്ലെന്ന് കൊഹ്‍ലി
|പോസിറ്റീവായി കളിക്കുക മാത്രമാണ് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഏക വഴി. വ്യക്തികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തയ്യാറാകണം.
രണ്ടോ മൂന്നോ കളിക്കാര്‍ക്ക് സ്ഥിരമായി നല്ല പ്രകടനം നടത്തി ടീമിനെ വിജയ തീരത്ത് എത്തിക്കുക സാധ്യമല്ലെന്ന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്‍ലി. ഗുജറാത്ത് ലയണ്‍സിനെതിരായ നിര്‍ണായക മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കൊഹ്‍ലി. വന്‍ താരങ്ങളടങ്ങിയ ബംഗളൂരു നിര കളിച്ച ഒന്പത് മത്സരങ്ങളും പരാജയപ്പെട്ട് വന്‍ വിമര്‍ശം നേരിടുന്ന സാഹചര്യത്തിലാണ് കൊഹ്‍ലിയുടെ വിശദീകരണം.
പരാജയപ്പെടുക ഒരിക്കലും എളുപ്പമല്ലെന്നും പ്രകടനം മെച്ചപ്പെടുത്തുക മാത്രമാണ് തങ്ങള്‍ക്ക് മുന്നിലുള്ള ഏക വഴിയെന്നും കൊഹ്‍ലി പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെ പദ്ധതിക്കനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനാകണം. പോസിറ്റീവായി കളിക്കുക മാത്രമാണ് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഏക വഴി. വ്യക്തികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ തയ്യാറാകണം. ഒരേ മൂന്നോ നാലോ താരങ്ങള്‍ മാത്രം സഥിരമായി കളിച്ച് ടീം ജയിക്കുക എന്നത് പ്രായോഗികമല്ല - കൊഹ്‍ലി പറഞ്ഞു.