< Back
Sports
ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റംഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റം
Sports

ഹാര്‍ദിക് പാണ്ഡ്യക്ക് ടെസ്റ്റ് അരങ്ങേറ്റം

admin
|
27 May 2018 1:25 PM IST

മത്സരത്തിന് മുമ്പ് നായകന്‍ വിരാട് കൊഹ്‍ലി പാണ്ഡ്യക്ക് ഇന്ത്യന്‍ തൊപ്പി ഔദ്യോഗികമായി സമ്മാനിച്ചു

ഇന്ത്യയുടെ യുവ ഓള്‍ റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ശ്രീലങ്കക്കെതിരെ ഗാലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഇന്ത്യക്കായി പാണ്ഡ്യ കളത്തിലിറങ്ങിയത്. മത്സരത്തിന് മുമ്പ് നായകന്‍ വിരാട് കൊഹ്‍ലി പാണ്ഡ്യക്ക് ഇന്ത്യന്‍ തൊപ്പി ഔദ്യോഗികമായി സമ്മാനിച്ചു. അവശ്യ സന്ദര്‍ഭങ്ങളില്‍ വിക്കറ്റ് കണ്ടെത്താനുള്ള പാണ്ഡ്യയുടെ കഴിവ് ടീമിന് മുതല്‍ക്കൂട്ടാകുമെന്നും ഒരു ബാറ്റ്സ്മാന്‍ എന്ന നിലയിലും താരത്തിന് തിളങ്ങാനുകെന്നത് ടീമിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായകരമാകുമെന്നും കൊഹ്‍ലി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കായി 17 ഏകദിനങ്ങളിലും 19 ട്വന്‍റി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള പാണ്ഡ്യ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ളവരില്‍ ഒരാളാണ്.

Similar Posts