< Back
Sports
ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ മാത്രം; പ്രതിഷേധം ശക്തംഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ മാത്രം; പ്രതിഷേധം ശക്തം
Sports

ഐഎസ്എല്‍ ടിക്കറ്റ് വില്‍പ്പന ഓണ്‍ലൈനില്‍ മാത്രം; പ്രതിഷേധം ശക്തം

Alwyn K Jose
|
27 May 2018 8:12 PM IST

ടിക്കറ്റ് വാങ്ങാൻ വന്ന ഫുട്ബോൾ പ്രേമികൾ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലെത്തിയെങ്കിയും നിരാശരായി മടങ്ങി.

ഐഎസ്എൽ മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ഓൺലൈൻ മാത്രമാക്കിയതിനെതിരെ പ്രതിഷേധം. ടിക്കറ്റ് വാങ്ങാൻ വന്ന ഫുട്ബോൾ പ്രേമികൾ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിലെത്തിയെങ്കിയും നിരാശരായി മടങ്ങി. 17 ന് നടക്കുന്ന ഉത്ഘാടന മത്സരത്തിന്റെ ടിക്കറ്റ് ഓൺലൈനായി വിറ്റു തീർന്നെന്നാണ് കളി പ്രേമികളോട് സംഘാടകർ പറഞ്ഞത്. എന്നാൽ അക്കാര്യം സമ്മതിച്ചു തരാൻ അവർ സന്നദ്ധരല്ലെന്നാണ് ഫുട്ബോള്‍ പ്രേമികള്‍ പറയുന്നത്. കഴിഞ്ഞ സീസണിലും ടിക്കറ്റെടുത്ത് സ്റ്റേഡിയം നിറച്ചവർ ഇത്തവണത്തെ നിലപാടിൽ കടുത്ത പ്രതിഷേധത്തിലാണ്. ഉത്ഘാടന മത്സരത്തിന് ശേഷമുള്ള കളികളുടെ ടിക്കറ്റ് കൌണ്ടറിൽ ലഭ്യമാക്കാമെന്നാണ് സംഘാടകരുടെ നിലപാട്.

Related Tags :
Similar Posts